സ്മിത്തിന് ബെവന്റെ ഉപദേശം; കോലിയെ കണ്ടുപഠിക്കൂ, ഫൈനലില്‍ വിജയിക്കാം!

ഏകദിന ലോകകപ്പിലെ ഇന്ത്യ-ഓസ്‌ട്രേലിയ കലാശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, ഓസ്‌ട്രേലിയയുടെ വിജയസാധ്യത വിലയിരുത്തി മുന്‍ ക്രിക്കറ്റ് താരം മൈക്കിള്‍ ബെവന്‍.

author-image
Web Desk
New Update
സ്മിത്തിന് ബെവന്റെ ഉപദേശം; കോലിയെ കണ്ടുപഠിക്കൂ, ഫൈനലില്‍ വിജയിക്കാം!

 

ഏകദിന ലോകകപ്പിലെ ഇന്ത്യ-ഓസ്‌ട്രേലിയ കലാശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, ഓസ്‌ട്രേലിയയുടെ വിജയസാധ്യത വിലയിരുത്തി മുന്‍ ക്രിക്കറ്റ് താരം മൈക്കിള്‍ ബെവന്‍. അഞ്ചു തവണ ലോകകപ്പില്‍ മുത്തമിട്ട ഓസ്‌ട്രേലിയയ്ക്ക് വിജയം സ്വന്തമാക്കാന്‍ സ്റ്റീവ് സ്മിത്ത് കൂറ്റന്‍ സ്‌കോര്‍ നേടണമെന്ന് ബെവന്‍. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് 2023 ലെ പുതിയ ടീം സതേണ്‍ സൂപ്പര്‍ സ്റ്റാറിന്റെ ജേഴ്‌സി പ്രകാശന ചടങ്ങി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഓസ്‌ട്രേലിയയ്ക്ക് വിജയിക്കാന്‍ സ്റ്റീവ് സ്മിത്ത് കൂറ്റന്‍ സ്‌കോര്‍ നേടണം. മധ്യ ഓവറുകളില്‍ ബാറ്റ് ചെയ്യാനുള്ള വൈദഗ്ധ്യം സ്മിത്തിനുണ്ട്. സ്പിന്നര്‍മാരെ നേരിടാനും കഴിയും. മുപ്പത്തിയഞ്ചോ നാല്‍പ്പതോ ഓവര്‍ വരെ ബാറ്റ് ചെയ്യാന്‍ സ്മിത്തിനു സാധിച്ചാല്‍, ഓസ്‌ട്രേലിയയ്ക്ക് ജയസാധ്യതയുണ്ട്.'

'ഓവറുകളുടെ തുടക്കത്തിലും ഒടുക്കവും വേഗത്തില്‍ റണ്‍സ് നേടാന്‍ കഴിവുള്ള കളിക്കാര്‍ ഓസ്‌ട്രേലിയയ്ക്കുണ്ട്. സ്മിത്ത് നന്നായി തുടങ്ങുമെങ്കിലും അധികം മുന്നോട്ടുപോകാന്‍ കഴിയില്ല. കോലി ഇന്ത്യയ്ക്ക് ചെയ്ത പോലെ, ഫൈനലില്‍ സ്മിത്തിന് ഓസ്ട്രേലിയയ്ക്കായി ചെയ്യാന്‍ കഴിഞ്ഞാല്‍ വിജയസാധ്യത ഗണ്യമായി വര്‍ദ്ധിക്കും'- പരിശീലകന്‍ കൂടിയായ 53 കാരന്‍ ബെവന്‍ പറഞ്ഞു.

ഇന്ത്യയാണ് ഏറ്റവും പ്രിയപ്പെട്ട ടീമെന്ന് മുന്‍ ഇടംകൈയന്‍ ബാറ്റര്‍ പറഞ്ഞു. 2003, 2007 പതിപ്പുകളില്‍ ഒരു കളിയും തോല്‍ക്കാതെ ഓസ്ട്രേലിയ ആധിപത്യം സ്ഥാപിച്ച് വിജയിച്ചതു പോലെ ഇന്ത്യയ്ക്കും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ബെവന്‍ കൂട്ടിച്ചേര്‍ത്തു.

 

Virat Kohli australia steve smith Michael Bevan