മുൻ ബാർസിലോന പരിശീലകൻ ടെറി വെനബിൾസ് അന്തരിച്ചു

By Hiba.27 11 2023

imran-azhar

 


ലണ്ടൻ: ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും ബാർസിലോന ക്ലബ്ബിന്റെയും മുൻ പരിശീലകൻ ടെറി വെനബിൾസ് (80) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്നു.

 

1996 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ സെമിയിലേക്കു നയിച്ച വെനബിൾസ് 1984–87 കാലഘട്ടത്തിൽ ബാർസിലോനയുടെയും പിന്നീട് 1991 വരെ ടോട്ടനം ഹോട്സ്പറിന്റെയും പരിശീകനായിരുന്നു.

 

ബാർസയ്ക്കൊപ്പം ലാലിഗ കിരീടവും ടോട്ടനത്തിനൊപ്പം എഫ്എ കപ്പും നേടി. പരിശീലകനാവും മുൻപ് ചെൽസി, ടോട്ടനം, ക്യുപിആർ, ക്രിസ്റ്റൽ പാലസ് ക്ലബ്ബുകൾക്കു വേണ്ടി കളിച്ചു. ഇംഗ്ലണ്ട് ടീമിനു വേണ്ടി 2 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞു.

 
 
 

OTHER SECTIONS