By Shyma Mohan.28 01 2023
പാരീസ്: റഫറിയെ തല്ലിയ യുവ ഫ്രഞ്ച് ഫുട്‌ബോള്‍ താരത്തിന് 30 വര്‍ഷത്തെ വിലക്ക്. 25കാരനായ താരത്തിന്റെ പേര് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.
ജനുവരി 8 ന് നടന്ന ഒരു മത്സരത്തിനിടെയാണ് താരം റഫറിയെ മര്‍ദ്ദിച്ചത്. ടീമിനെ രണ്ടു വര്‍ഷത്തേക്ക് ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കി.
ഒരു പ്രാദേശിക ടൂര്‍ണമെന്റിനിടെ 'എന്റന്റെ സ്‌പോര്‍ട്ടീവ് ഗാറ്റിനൈസ്' താരമാണ് റഫറിയെ തല്ലിയത്. കളിക്കിടെ പുറത്താക്കിയത് ചോദ്യം ചെയ്ത താരം റഫറിയെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ റഫറിയെ രണ്ട് ദിവസത്തേക്ക് മാറ്റിനിര്‍ത്തുകയും ചെയ്തു. ഉചിതമായ ശിക്ഷയാണ് നല്‍കിയിരിക്കുന്നതെന്ന് മധ്യ ഫ്രാന്‍സിലെ ലോററ്റ് ഫുട്‌ബോള്‍ പ്രസിഡന്റ് പറഞ്ഞു.
ഇത്തരം മതഭ്രാന്തന്മാര്‍ക്ക് ഫുട്‌ബോള്‍ മൈതാനത്ത് കാലുകുത്താന്‍ കഴിയില്ല. അങ്ങനെയുള്ളവര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്ന് ബിനോയി ലെയ്ന്‍ പറഞ്ഞു.