/kalakaumudi/media/post_banners/fc6b7c1829aa114200347505b42b28babba45057b8228b6ef22c87847f008c09.jpg)
കാര്‍ഡിഫ്: ഖത്തര്‍ ലോകകപ്പില്‍ വെയ്ല്‍സിനെ നയിച്ച ഗാരെത് ബെയ്ല്‍ ഫുട്‌ബോളിനോട് വിട പറഞ്ഞു. തിങ്കളാഴ്ചയാണ് ക്ലബില്‍ നിന്നും രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും സൂപ്പര്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
തന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രതീക്ഷയോടെ മുന്നോട്ടുപോകേണ്ട സമയമാണിതെന്ന് ഗാരെത് ബെയ്ല്‍ കുറിച്ചു. 664 മത്സരങ്ങള്‍ കളിച്ച 33കാരനായ ഗാരത് ബെയ്ല്‍ തന്റെ കരിയറില്‍ 226 ഗോളുകള്‍ സ്വന്തം പേരില്‍ കുറിക്കുകയും അഞ്ച് ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ 22 ട്രോഫികള്‍ നേടുകയും ചെയ്തു.
ലോസ് ഏഞ്ചല്‍സ് എഫ്സിക്ക് വേണ്ടി കളിച്ച ബെയ്ല്‍, 2022ല്‍ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ വെയ്ല്‍സിനെ നയിച്ചു. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന സ്ഥാനത്തെത്തിയതിന് പിന്നാലെ ലോകകിരീടം എന്ന് സ്വപ്‌നം ബാക്കിയാക്കി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ഖത്തറില്‍ വെയ്ല്‍സ് രണ്ട് മത്സരങ്ങള്‍ തോല്‍ക്കുകയും ഒരു സമനില വഴങ്ങുകയും ചെയ്യുകയാണുണ്ടായത്.