/kalakaumudi/media/post_banners/a55c57d0ad169b06c4fbdc8e283d5180a31b534f6b572e19cbe6b2e6dbec202d.jpg)
മുംബൈ: ഐപിഎല്‍ 2023 അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ആവേശം പരകോടിയില്‍ എത്തുകയാണ് എല്ലാ അര്‍ത്ഥത്തിലും. ഇന്ന് വരെ ഒരു ടീമും പ്ലേ ഓഫ് ഉറപ്പിക്കാത്ത ഒരു സീസണ്‍ കൂടിയാണ് ഇത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴികെയുള്ള എല്ലാ ടീമുകള്‍ക്കും ഇനി സാധ്യതകളുണ്ട്. ഈ വര്‍ഷത്തെ പതിപ്പ് പ്രവചിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണെന്ന് ഇത് തെളിയിക്കുന്നു.
എന്തായാലും ഏകപക്ഷീയ മത്സരങ്ങളുടെ കണക്ക് എടുത്താലും താരതമ്യേന വളരെ കുറവാണ് ഈ സീസണില്‍. എന്നാല്‍ അങ്ങനെയുള്ള മത്സരങ്ങള്‍ കുറവാണെന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ആയിരുന്നു കഴിഞ്ഞ ദിവസം രാജസ്ഥാന്‍- കൊല്‍ക്കത്ത മത്സരം വന്നത്. മത്സരത്തില്‍ ഉടനീളം മികച്ച രീതിയില്‍ ടീമിനെ നയിച്ച വളരെ കൂള്‍ ആയിരുന്ന സഞ്ജുവിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഗ്രയിം സ്വാന്‍.
''സഞ്ജുവിനെ എനിക്ക് ഇഷ്ടം എന്തെന്നാല്‍, അവന്‍ കൂടുതല്‍ കൂടുതല്‍ കരുത്തുള്ള നേതാവായി, സ്ഥിരതയുള്ള ഒരു മുതിര്‍ന്ന കളിക്കാരനായി, അവന്റെ കഴിവ് അവന്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുകയാണ് ഇപ്പോള്‍,'' ജിയോസിനിമയുടെ വിദഗ്ദ്ധ പാനലിന്റെ ഭാഗമായ സ്വാന്‍ ഒരു
സ്വാന്‍ ഒരു റിലീസില്‍ പറഞ്ഞു.
'ഇപ്പോള്‍ അവന്‍ രാജസ്ഥാന്റെ മിസ്റ്റര്‍ ഡിപെന്‍ഡബിള്‍ തന്നെയാണ്. അത്ര മികച്ച രീതിയിലാണ് അവന്‍ ഒരു ഇന്നിംഗ്‌സിനെ ഫ്രെയിം ചെയ്യുന്നത്. ഓരോ വര്‍ഷവും അവന്‍ കൂടുതല്‍ മെച്ചപ്പെട്ട് വരുന്നു.അവന്‍ വളരെ ശാന്തനാണ്; അവന്‍ വളരെ ഉറപ്പുള്ളവനാണ്; ഒരു യുവ എംഎസ് ധോണിയെപ്പോലെയാണ് അവന്‍ ശരിക്കും. ഒരുപാട് ബഹളങ്ങള്‍ ഇല്ല, ശാന്തനാണ് അവന്‍. എന്നാല്‍ കളി നല്ല രീതിയില്‍ അവന്‍ പഠിക്കുന്നു.''സ്വാന്‍ പറഞ്ഞു.
സഞ്ജു കഴിഞ്ഞ ദിവസം പുറത്താകാതെ 48 റണ്‍സ് നേടിയിരുന്നു.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബോളറുമാരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ യശസ്വി ജയ്‌സ്വാള്‍ കൂട്ടക്കൊല ചെയ്ത രാത്രിയില്‍ രാജസ്ഥാന്‍ റോയല്‍സ് 13.1 ഓവറില്‍ 150 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധസെഞ്ചുറിയാണ് ജയ്‌സ്വാള്‍ നേടിയത്.
കൊല്‍ക്കത്ത ബാറ്റ്‌സ്മാന്മാര്‍ റണ്‍സ് കണ്ടെത്താന്‍ വളരെ വിഷമിച്ച ട്രാക്കിലാണ് ജയ്‌സ്വാള്‍ ആദ്യ ഓവറില്‍ തന്നെ 26 റണ്‍സ് നേടിയത്. ആദ്യ 2 പന്തിലും സിക്സ് അടിച്ച് തുടങ്ങിയ ജയ്‌സ്വാളിനെ പിടിച്ചുകെട്ടാന്‍ ഒരു മരുന്നും കൊല്‍ക്കത്ത ബോളറുമാരുടെ അടുത്ത് ഇല്ലായിരുന്നു.
അതിനിടയില്‍ വടി കൊടുത്ത് അടി വാങ്ങുന്ന പോലെ നിതീഷ് റാണ തന്നെ ആദ്യ ഓവര്‍ എറിയുകയും ചെയ്തു. അതോടെ സമ്മര്‍ദ്ദം മുഴുവന്‍ കൊല്‍ക്കത്തക്കായി. ജോസ് ബട്ട്ലര്‍ റണ്ണൗട്ട് ആയതൊഴിച്ചാല്‍ കളിയുടെ ഒരു മേഖലയിലും സന്തോഷിക്കാന്‍ കൊല്‍ക്കത്തയ്ക്ക് ഒന്നും ഉണ്ടായിരുന്നില്ല. 150 റണ്‍ വിജയലക്ഷ്യം വളരെ എളുപ്പത്തില്‍ മറികടന്നതോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്താനും രാജസ്ഥാന്‍ ടീമിനായി.