ഒരു ഇന്ത്യകാരൻ തന്നെ എന്റെ റെക്കോർഡ് തകർത്തു എന്നതിൽ സന്തോഷം എന്ന് സച്ചിൻ

വിരാട് കോഹ്‌ലി തന്റെ സെഞ്ച്വറി റെക്കോർഡ് തകർത്തതിൽ താരത്തെ അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ. ബുധനാഴ്ച നടന്ന സെമി ഫൈനലിൽ സച്ചിനെ സാക്ഷി നിർത്തി ആയിരുന്നു വിരാട് കൊഹ്‌ലി വാങ്കഡെ സ്റ്റേഡിയത്തിൽ ചരിത്രത്തിൽ ഇടം നേടിയ അമ്പതാം സെഞ്ച്വറി നേടിയത്.

author-image
Hiba
New Update

സെഞ്ച്വറി നേടിയ ശേഷം കൊഹ്‌ലി സച്ചിനെ ബഹുമാനിച്ച് ബൗ ഡൗൺ ചെയ്യുന്നതും കാണാൻ ആയി. ഒരു ഇന്ത്യൻ താരം തന്നെ തന്റെ റെക്കോർഡ് തകർത്തു എന്ന കാര്യത്തിൽ തൻ അഭിമാനിക്കുന്നു എന്ന് സച്ചിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

"ഇന്ത്യൻ ഡ്രസിങ് റൂമിൽ വച്ച് ഞാൻ നിങ്ങളെ ആദ്യമായി കണ്ടു മുട്ടിയപ്പോൾ, മറ്റ്‌ സഹതാരങ്ങൾ നിങ്ങളെ എന്റെ കാലിൽ തൊടാൻ പരിഹസിച്ചു. അന്ന് എനിക്ക് ചിരി അടക്കാനായില്ല. എന്നാൽ താമസിയാതെ, നിങ്ങളുടെ അഭിനിവേശവും കഴിവും കൊണ്ട് നിങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു". സച്ചിൻ കുറിച്ചു.

ആ കുട്ടി വിരാട് ഒരു വലിയ കളിക്കാരനായി വളർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഇന്ത്യക്കാരൻ എന്റെ റെക്കോർഡ് തകർത്തതിൽ എനിക്ക് സന്തോഷിക്കാതിരിക്കാൻ കഴിയില്ല. അതും എന്റെ ഹോം ഗ്രൗണ്ടിൽ ലോകകപ്പ് സെമി-ഫൈനൽ പോരൊലു വേദിയിൽ സച്ചിൻ പറഞ്ഞു.

sachin tendukar record Virat Kohli icc world cup