കണങ്കാലിന് പരിക്ക്; ഹാര്‍ദിക് പാണ്ഡ്യ ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത്

കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ 2023 ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പുറത്താക്കിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ശനിയാഴ്ച സ്ഥിരീകരിച്ചു.

author-image
Priya
New Update
കണങ്കാലിന് പരിക്ക്; ഹാര്‍ദിക് പാണ്ഡ്യ ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത്

കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ 2023 ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പുറത്താക്കിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ശനിയാഴ്ച സ്ഥിരീകരിച്ചു.

ഒക്ടോബര്‍ 19 ന് പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടിയ മത്സരത്തിലാണ് ഹാര്‍ദിക്കിന് കണങ്കാലിന് പരിക്കേറ്റത്.

ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി താരം കളിച്ചിരുന്നില്ല.'ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയ്ക്ക് അപരാജിത തുടക്കമായിരുന്നു.

ഹാര്‍ദിക് പാണ്ഡ്യയുടെ കണങ്കാലിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് ടൂര്‍ണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു,'' ഐസിസി പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം പ്രസിദ് കൃഷ്ണ ഏറ്റെടുക്കും. ടൂര്‍ണമെന്റിന്റെ ഇവന്റ് ടെക്‌നിക്കല്‍ കമ്മിറ്റി അതിന് അനുമതി നല്‍കിയിട്ടുണ്ട് ഐസിസി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഈയാഴ്ച ആദ്യം ശ്രീലങ്കയെ 302 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. 357/8 എന്ന സ്‌കോറിലെത്തിയ ഇന്ത്യ ശ്രീലങ്കയെ 55 റണ്‍സിന് പുറത്താക്കി.

Hardik Pandya Cricket World Cup 2023