മോശം പ്രകടനം: ഇന്ത്യന്‍ ഹോക്കി പരിശീലകന്‍ സ്ഥാനമൊഴിഞ്ഞു

By Shyma Mohan.31 01 2023

imran-azhar

 


ന്യൂഡല്‍ഹി: ഹോക്കി ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഹോക്കി ടീം പരിശീലകന്‍ ഗ്രഹാം റീഡ് രാജി വെച്ചു. 2024 പാരീസ് ഒളിംപിക്‌സ് വരെ കരാര്‍ നിലവിലിരിക്കെയാണ് റീഡ് ചുമതലയൊഴിഞ്ഞത്. ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിര്‍ക്കിക്ക് റീഡ് രാജിക്കത്ത് നല്‍കി.

 

കഴിഞ്ഞ ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കല മെഡല്‍ നേട്ടത്തിലെച്ച ഗ്രഹാം റീഡിന് ലോകകപ്പില്‍ ടീമിനെ മികവിലേക്ക് ഉയര്‍ത്താനായില്ല. 41 വര്‍ഷത്തിനുശേഷമായിരുന്നു റീഡിന്റെ കീഴില്‍ ഇന്ത്യന്‍ ടീമിന് ഒളിംപിക് മെഡല്‍ നേടാനായത്. 2019ലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം മുന്‍ ഓസ്‌ട്രേലിയന്‍ താരമായ റീഡ് ഏറ്റെടുത്തത്. കോമണ്‍വെല്‍ത്ത് ഹെയിംസില്‍ വെള്ളി നേടിയ ടീം പ്രോ ലീഗ് ഹോക്കിയില്‍ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

 

എന്നാല്‍ ലോകകപ്പില്‍ നിരാശാജനകമായിരുന്നു ടീമിന്റെ പ്രകടനം. ക്രോസ് ഓവര്‍ റൗണ്ടില്‍ ന്യൂസിലാന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യ 9ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

 

റീഡിന് പുറമെ ടീമിന്റെ അനലിറ്റിക്കല്‍ കോച്ച് ഗ്രെഗ് ക്ലാര്‍ക്ക്, ഉപദേഷ്ടാവ് മിച്ചല്‍ ഡേവിഡ് പെംബര്‍ട്ടന്‍ എന്നിവരും സ്ഥാനമൊഴിഞ്ഞു.

 

OTHER SECTIONS