/kalakaumudi/media/post_banners/afd8baa5c4b7108a658585f795947e12fc92c53548687dc9261d5d65764510f1.jpg)
ഭൂവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ നിര്‍ണായക പോരാട്ടത്തില്‍ വെയ്ല്‍സിനെ തകര്‍ത്ത് ഇന്ത്യ. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ വെയ്ല്‍സിനെ കീഴടക്കിയത്. ഇന്ത്യക്കായി ആകാശ്ദീപ് സിംഗ് ഇരട്ട ഗോള്‍ നേടി.
ജയിച്ചെങ്കിലും നേരിട്ട് ക്വാര്‍ട്ടറില്‍ പ്രവേശിക്കാനിയില്ല. കുറഞ്ഞത് ഏഴ് ഗോളുകള്‍ക്ക് വിജയിച്ചാലേ പൂള്‍ ഡിയില്‍ ഒന്നാം സ്ഥാനക്കാരായി നേരിട്ട് ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇന്ത്യക്ക് കഴിയുമായിരുന്നുള്ളൂ. ഇതോടെ ഇംഗ്ലണ്ട് പൂള്‍ ചാമ്പ്യന്‍മാരായി നേരിട്ട് യോഗ്യത നേടി.
ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താന്‍ ഇനി ക്രോസ് ഓവര്‍ മത്സരം വിജയിക്കണം. ന്യൂസിലാന്റാണ് എതിരാളി. ഇംഗ്ലണ്ടിനും ഇന്ത്യക്കും തുല്യ പോയിന്റാണെങ്കിലും ഗോളുകളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടായിരുന്നു മുന്നില്‍. ഗോള്‍ വ്യത്യാസത്തിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
21ാം മിനിറ്റില്‍ ഷംഷേറാണ് ഇന്ത്യക്കായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ 32ാം മിനിറ്റില്‍ ആകാശ് ദീപ് നേടി. മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന ഘട്ടത്തില്‍ തുടരെ രണ്ട് ഗോളുകള്‍ നേടി വെയ്ല്‍സ് ഇന്ത്യയെ ഞെട്ടിച്ച് സമനില നേടി. രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലായിരുന്നു തുടര്‍ ഗോളുകള്‍.
എന്നാല്‍ 45ാം മിനിറ്റില്‍ ആകാശ് ദീപ് രണ്ടാം ഗോളടിച്ച് ഇന്ത്യയുടെ ലീഡുയര്‍ത്തി. ഹര്‍മന്‍പ്രീത് സിംഗ് നാലാം ഗോള്‍ നേടി.