/kalakaumudi/media/post_banners/b83096874aeaba5d2feabefe1f3695a421a583f8b4b848c0fcbab30b97f4381a.jpg)
ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായകം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ വെയ്ല്‍സിനെ നേരിടും. വൈകീട്ട് ഏഴ് മണിക്കാണ് മത്സരം.
വന്‍ മാര്‍ജിനില്‍ ജയം നേടിയാലും ഇംഗ്ലണ്ടിന്റെ മത്സരഫലം ആശ്രയിച്ചാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന ടീമിന് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യതയും രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകള്‍ ക്രോസ് ഓവര്‍ മത്സരത്തിലൂടെ യോഗ്യത ഉറപ്പാക്കുകയും വേണം. നാല് പോയിന്റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പില്‍ മുന്നിലാണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും. ഗോള്‍ ശരാശരിയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ് ഇംഗ്ലണ്ട്.
പൂള്‍ഡിയിലെ ആദ്യ മത്സരത്തില്‍ സ്‌പെയിനിനെതിരെ 2-0ന് വിജയിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ സമനില വഴങ്ങേണ്ടി വന്നിരുന്നു. ഇന്ത്യക്കെതിരെ സമനില വഴങ്ങിയെങ്കിലും വെയ്ല്‍സിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പിച്ചതോടെയാണ് പട്ടികയില്‍ മുന്നിലെത്താന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്.