ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20 മത്സരത്തിൽ ബോൾ ഫേസ് ചെയ്യുന്നതിന് മുമ്പ് തന്നെ റുതുരാജ് ഗായക്വാഡ് റണ്ണൗട്ട് ആവുകയായിരുന്നു. ഈ റണ്ണൗട്ടിന്റെ ഉത്തരവാദി താനാണെന്നും അതിന് താൻ റുതുരാജിനോട് മാപ്പ് പറഞ്ഞുവെന്നും യശസ്വി ജൈസ്വാൾ പറഞ്ഞു.
രണ്ടാം മത്സരത്തിലെ കളിയിലെ താരം പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ജൈസ്വാൾ. താൻ തെറ്റ് സമ്മതിച്ച് മാപ്പുമായി സമീപിച്ചപ്പോളും റുതു ഭയ്യ വളരെ സംയമനത്തോടെയും വിനയത്തോട് കൂടിയുമാണ് കാര്യങ്ങളെ കണ്ടതെന്നും ജൈസ്വാൾ സൂചിപ്പിച്ചു.