അണ്ടര്‍19 വനിതാ ലോകകപ്പ്: ഇന്ത്യക്ക് ബാറ്റിംഗ്; ഗംഭീര തുടക്കം

അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ഗ്രൂപ്പ് ഡി മത്സരത്തില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്.

author-image
Shyma Mohan
New Update
അണ്ടര്‍19 വനിതാ ലോകകപ്പ്: ഇന്ത്യക്ക് ബാറ്റിംഗ്; ഗംഭീര തുടക്കം

ബെനോനി: അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ഗ്രൂപ്പ് ഡി മത്സരത്തില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ യുഎഇ ക്യാപ്റ്റന്‍ തീര്‍ത്ഥ സതീഷ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

പുറത്താകാതെ നില്‍ക്കുന്ന ഷെഫാലി വര്‍മ്മയുടെ അര്‍ദ്ധ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ 8 ഓവറില്‍ 100 പിന്നിട്ടു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 8 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 101 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

31 പന്തില്‍ 68 റണ്‍സുമായി ഷഫാലി വര്‍മ്മയും 17 പന്തില്‍ 33 റണ്‍സുമായി ശ്വേത ഷെരാവത്തുമാണ് ക്രീസില്‍. ഗ്രൂപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും യുഎഇ രണ്ടാമതുമാണ്. ഇരുടീമുകള്‍ക്കും ഓരോ ജയത്തോടെ രണ്ട് പോയിന്റ് വീതമാണുള്ളത്.

U19 Womens T20 World Cup IND vs UAE