/kalakaumudi/media/post_banners/098462dc431fb70948e5d8bdc5ab411cbd2d16f260f90045ac8e416a2abcb839.jpg)
ചെന്നൈ: കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ച് പഞ്ചാബ് കിംഗ്‌സ്. 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് നാല് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.
42 റണ്‍സെടുത്ത് പ്രഭ്‌സിമ്രാന്‍ സിംഗ്, 40 റണ്‍സെടുത്ത ലിയാം ലിവിംഗ്‌സ്റ്റോണ്‍ എന്നിവരാണ് പഞ്ചാബ് ചേസിന് കരുത്ത് പകര്‍ന്നത്. അവസാന ഓവറുകളില്‍ തകര്‍ത്ത് ജിതേഷ് ശര്‍മ്മയും സിക്കന്ദര്‍ റാസയും തിളങ്ങി.
ചെന്നൈക്ക് വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റും ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈക്ക് ഡെവോണ്‍ കോണ്‍വെയുടെ (52 പന്തില്‍ 92) ഇന്നിംഗ്സാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അര്‍ഷ്ദീപ് സിംഗ്, സിക്കന്ദര്‍ റാസ, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്.