ഡല്‍ഹി പുറത്ത്; വാര്‍ണറുടെ പ്രകടനം വെറുതെയായി

ജയത്തോടെ പഞ്ചാബ് 12 പോയിന്റുമായി ആറാമതെത്തിയപ്പോള്‍ അവസാന സ്ഥാനത്ത് തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി.

author-image
Web Desk
New Update
ഡല്‍ഹി പുറത്ത്; വാര്‍ണറുടെ പ്രകടനം വെറുതെയായി

ഡല്‍ഹി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് ബൗളര്‍മാര്‍ക്ക് കീഴടങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. 168 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ക്യാപിറ്റല്‍സിന് 20 ഓവറില്‍ 8 വിക്കറ്റിന് 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍ നല്‍കിയ തുടക്കം മറ്റ് ബാറ്റര്‍മാര്‍ മുതലാക്കിയില്ല. നാല് വിക്കറ്റുമായി ഹര്‍പ്രീത് ബ്രാറും രണ്ട് പേരെ വീതം പറഞ്ഞയച്ച് നേഥന്‍ എല്ലിസും രാഹുല്‍ ചഹാറും പഞ്ചാബിന് 31 റണ്‍സിന്റെ ജയമുറപ്പിച്ചു.

ജയത്തോടെ പഞ്ചാബ് 12 പോയിന്റുമായി ആറാമതെത്തിയപ്പോള്‍ അവസാന സ്ഥാനത്ത് തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി.

തകര്‍പ്പന്‍ തുടക്കമാണ് ഡേവിഡ് വാര്‍ണറും ഫിലിപ് സാള്‍ട്ടും ഡല്‍ഹി ക്യാപിറ്റല്‍സിന് നല്‍കിയത്. വാര്‍ണര്‍ തുടക്കത്തിലെ ടോപ് ഗിയറിലായപ്പോള്‍ പവര്‍പ്ലേയില്‍ ടീം വിക്കറ്റ് നഷ്ടമില്ലാതെ 65ലെത്തി. ഇതിന് ശേഷം ഏഴാം ഓവറിലെ രണ്ടാം പന്തില്‍ സാള്‍ട്ടിനെ(17 പന്തില്‍ 21) ബൗള്‍ഡാക്കി ഹര്‍പ്രീത് ബ്രാര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ വാര്‍ണര്‍ 23 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഇതിന് ശേഷം ഹര്‍പ്രീത് ബ്രാറും രാഹുല്‍ ചഹാറും ചേര്‍ന്ന് ക്യാപിറ്റല്‍സിനെ കറക്കിയിടുന്നതാണ് കണ്ടത്.

27 പന്തില്‍ 54 റണ്‍സെടുത്ത വാര്‍ണറെയും 5 പന്തില്‍ അഞ്ച് റണ്‍സ് നേടിയ റൈലി റൂസ്സോയേയും അക്കൗണ്ട് തുറക്കും മുമ്പ് മനീഷ് പാണ്ഡെയേയും ബ്രാര്‍ പുറത്താക്കി. മിച്ചല്‍ മാര്‍ഷ്(4 പന്തില്‍ 3), അക്സര്‍ പട്ടേല്‍(2 പന്തില്‍ 1) എന്നിവരെ രാഹുല്‍ ചഹാറും പറഞ്ഞയച്ചു.

cricket IPL 2023 punjab delhi