ഐഎസ്എൽ കിക്കോഫ് നാലാം തവണയും കൊച്ചിയിൽ

author-image
Hiba
New Update
 ഐഎസ്എൽ കിക്കോഫ് നാലാം തവണയും കൊച്ചിയിൽ

ഐഎസ്എൽ ഫുട്ബോൾ കിക്കോഫ് ഇത്തവണയും തവണയും കൊച്ചിയിൽ. 21ന് കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സിയുടെയും തുടക്ക മത്സരത്തോടെ ഈ വർഷത്തെ ഐഎസ്എൽ ഫുട്ബോളിന് തുടക്കമാകും.

ഈ വരുന്നത് ഐഎസ്എൽ ന്റെ 10 –ാം സീസണാണ്.കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 8ന് ആദ്യ വിസിൽ മുഴങ്ങും. കഴിഞ്ഞ സീസണുകളിൽ രാത്രി 7.30 നായിരുന്നു മത്സരങ്ങൾ. 2 മത്സരങ്ങളുള്ള ദിവസം ആദ്യ കളി വൈകിട്ട് 5.30ന് തുടങ്ങും.

 

ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎൽ) മത്സരക്രമം പ്രഖ്യാപിച്ചത്. ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യ പങ്കെടുക്കുന്നതിനാൽ ഐഎസ്എൽ ഒക്ടോബറിലേക്കു നീട്ടിവയ്ക്കണമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ആവശ്യപ്പെടുമെന്ന വാർത്തകൾക്കിടെയാണ് ഗെയിംസിന്റെ അതേസമയത്തു തന്നെ ഐഎസ്എൽ തുടങ്ങുന്നത്.

വയാകോം 18നാണ് ഐഎസ്എലിന്റെ സംപ്രേഷണാവകാശം. വയാകോം ആപ്പിലും സ്പോർട്സ് 18 ടിവി ചാനലിലും മത്സരങ്ങൾ തൽസമയം കാണാം.

റെക്കോർഡുമായി കൊച്ചി 

കിക്കോഫ് വേദിയായി വീണ്ടും കൊച്ചി തിരഞ്ഞെടുക്കപ്പെടുന്നതു രാജ്യത്ത് ഏറ്റവും കൂടുതൽ ഫുട്ബോൾ ആരാധകരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിനും ആരാധകരുടെ ഇഷ്ട ടീമായ ബ്ലാസ്റ്റേഴ്സിനുമുള്ള ആദരമാണ്.

60,000 ഗാലറി ശേഷിയുള്ള കലൂർ സ്റ്റേഡിയത്തിലാണ് ഐഎസ്എൽ മത്സരങ്ങൾക്കായി ഏറ്റവും കൂടുതൽ കാണികൾ ഇരമ്പിയെത്തുന്നത്. 2017, 2019, 2022 വർഷങ്ങളിലും കൊച്ചിയിലായിരുന്നു ആദ്യ മത്സരം. 2014 ൽ ആരംഭിച്ച ഐഎസ്എലിൽ ഏറ്റവും കൂടുതൽ തവണ കിക്കോഫിനു വേദിയായി എന്ന റെക്കോർഡും കൊച്ചിക്കു തന്നെ.

kochi sports isl football jawaharlal nehru stadium