ന്യൂസിലാന്റിനെതിരെ ഇന്ത്യക്ക് ടോസ്: മാറ്റങ്ങളോടെ ഇന്ത്യ ഇറങ്ങുന്നു

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

author-image
Shyma Mohan
New Update
ന്യൂസിലാന്റിനെതിരെ ഇന്ത്യക്ക് ടോസ്: മാറ്റങ്ങളോടെ ഇന്ത്യ ഇറങ്ങുന്നു

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

ലങ്കക്കെതിരെ അവസാന ഏകദിനം കളിച്ച ടീമില്‍ നിന്ന് നാല് മാറ്റാവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ഷാര്‍ദുല്‍ ഠാക്കൂര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടീമിലെത്തി. ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക്, കെ എല്‍ രാഹുല്‍ എന്നിവരാണ് പുറത്തായത്. രാഹുലും അക്സറും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ശ്രീലങ്കക്കെതിരെ പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ കീവീസിനെ നേരിടുന്നത്. അതേസമയം ന്യൂസിലാന്റും ആത്മവിശ്വാസത്തില്‍ ഒട്ടും പിന്നിലല്ല. പാകിസ്ഥാന്‍ മണ്ണില്‍ പരമ്പര ജയിച്ചതിന്റെ വീര്യവുമായാണ് കീവീസ് ഇന്ത്യയെ നേരിടാനെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, ഡാരില്‍ മിച്ചല്‍, ടോം ലാഥം (ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍, ഹെന്റി ഷിപ്ലി, ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്നര്‍.

India vs New Zealand ODI