/kalakaumudi/media/post_banners/936e25f4ba62ae61b8ac8ae788d489755aa09c78bb2d8104bdd153c8d60fc014.jpg)
മുംബൈ: ട്വിന്റി20യില്‍ ലങ്കക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്.
ബാറ്റിംഗ് നിര തീര്‍ത്തും നിരാശപ്പെടുത്തിയ മത്സരത്തില്‍ 23 പന്തില്‍ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന മലയാളി താരം സഞ്ജു സാംസണ് മികച്ച ഇന്നിംഗ്‌സ് പുറത്തെടുക്കാനായില്ല. കേവലം അഞ്ചു റണ്‍സെടുത്ത് സഞ്ജു പുറത്തായി. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ 29 പന്തില്‍ 37 റണ്‍സും അക്‌സര്‍ പട്ടേല്‍ 20 പന്തില്‍ 31 റണ്‍സും നേടി. ട്വിന്റി20യില്‍ അരങ്ങേറ്റം കുറിച്ച ശുഭ്മാന്‍ ഗില്ലിന് ഏഴ് റണ്‍സ് മാത്രമാണ് നേടാനായത്. സൂര്യകുമാര്‍ യാദവ് ഏഴ് റണ്‍സിനും ഹാര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 29 റണ്‍സിനും പുറത്തായി.
ലങ്കക്കുവേണ്ടി ദില്‍ഷന്‍ മധുശങ്ക, മഹേഷ് തീക്ഷണ, ധനഞ്ജയ ഡിസില്‍വ, ചാമിക കരുണരത്‌ന, വനിന്ദു ഹസരംഗ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ലങ്കയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റിന് 35 റണ്‍സ് എന്ന നിലയിലാണ് ലങ്ക. ഒരു റണ്ണെടുത്ത പാതും നിസന്‍കയും എട്ട് റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയെയുമാണ് ലങ്കക്ക് നഷ്ടമായത്. 20 റണ്‍സുമായി കുശാല്‍ മെന്‍ഡിസും നാലു റണ്‍സുമായി ചരിത് അസലന്‍കയുമാണ് ക്രീസില്‍.