നാഗ്പൂര്‍: ഇന്ത്യ-ഓസ്‌ട്രേലിയ, ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച നാഗ്പൂര്‍ സ്റ്റേഡിയത്തില്‍ തുടങ്ങും. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ 9.30നാണു മത്സരം തുടങ്ങുന്നത്.
നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും ആവേശപ്പോരുകളില്‍ ഒന്നാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി.
1996-97 കാലത്താണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര വിജയികള്‍ക്ക് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നല്‍കുന്നത്. ഈ ട്രോഫിക്ക് കീഴില്‍ 15 പരമ്പരകള്‍ നടന്നു. ഇന്ത്യ ഒമ്പതും ഓസ്‌ട്രേലിയ അഞ്ചും പരമ്പരകള്‍ ജയിച്ചു. ഒന്ന് സമനിലയിലായി.
അതിനിടെ, നാഗ്പൂരിലെ പിച്ചില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് വിദഗ്ധരും പിച്ചിനെപ്പറ്റി ആശങ്ക ഉയര്‍ത്തിയിരുന്നു.