/kalakaumudi/media/post_banners/fba992d83ac62a01e873085489634146e9f1dbab2ed0353198ab19869bccc466.jpg)
നവിമുംബൈ: ആസ്ട്രേലിയക്കെതിരായ ഇന്ത്യന്‍ വനിതകളുടെ രണ്ടാം ടി20 മത്സരം ഞായറാഴ്ച നടക്കും. വൈകിട്ട് 7ന് നവിമുംബൈയിലാണ് മത്സരം.
വെള്ളിയാഴ്ച നടന്ന ആദ്യ ടി20യില്‍ ആസ്ട്രേലിയയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ സുപ്രധാനമായ 1-0 ന് ലീഡ് നേടാനുള്ള കളങ്കരഹിതമായ ശ്രമമാണ് ഉയിര്‍ത്തെഴുന്നേറ്റ ഇന്ത്യന്‍ വനിതകള്‍ നടത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 19.2 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17.4ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനം ആണ് കഴിഞ്ഞ ദിവസം കാണാന്‍ കഴിഞ്ഞത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
