/kalakaumudi/media/post_banners/7c81316c886239d2d924bb1cab658d2ce8aabbdba65e05afe7416359aba00130.jpg)
പൂനെ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ തുടര്‍ച്ചയായി നാലാം വിജയം സ്വന്തമാക്കി. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.
സെഞ്ചുറി നേടിയ വിരാട് കോലിയാണ് (103) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ (48 ശുഭ്മാന്‍ ഗില്‍ (53 കെ എല്‍ രാഹുല്‍ (34) മികച്ച പ്രകടനം കാഴ്ചവച്ചു.
രോഹിത് - ഗില്‍ സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 88 റണ്‍സാണ് സമ്മാനിച്ചത്. അര്‍ധ സെഞ്ചുറിക്ക് രണ്ട് റണ്‍ അകലെ രോഹിത് ഔട്ടായി.
മൂന്നാം വിക്കറ്റില്‍ കോലി - ഗില്‍ സഖ്യം 44 റണ്‍സ് കൂട്ടിചേര്‍ത്തു. ശ്രേയസ് അയ്യര്‍ക്ക് (19) തിളങ്ങാനുമായില്ല. രാഹുലിനെ കൂട്ടുപിടിച്ച് കോലി ടീമിനെ വിജയത്തിലേക്ക് നയിച്ചു. 97 പന്തുകള്‍ നേരിട്ട കോലി നാല് സിക്സും ആറ് ഫോറും നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു.
ലിറ്റന്‍ ദാസ് 82 പന്തില്‍ 66 റണ്‍സെടുത്തു. ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍ ലിറ്റന്‍ ദാസാണ്.
ഓപ്പണിങ് വിക്കറ്റില്‍ 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് തന്‍സിദ് ഹസനും ലിറ്റന്‍ ദാസും ചേര്‍ന്നു പടുത്തുയര്‍ത്തിയത്. 43 പന്തുകള്‍ നേരിട്ട തന്‍സിദ് ഹസന്‍ 51 റണ്‍സെടുത്തു.
ഓപ്പണിംഗ് ബാറ്റര്‍മാര്‍ നല്‍കിയ മികച്ച തുടങ്ങം നിലനിര്‍ത്താന്‍ മറ്റുള്ളവര്‍ സാധിച്ചില്ല.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവ
ര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.ഷാര്‍ദൂല്‍ ഠാക്കൂറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റും നേടി.