എന്തൊരു തോല്‍വി! തലയെടുപ്പോടെ ഇന്ത്യ സെമിയില്‍

By Web Desk.02 11 2023

imran-azhar

 

 


മുംബൈ: ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ. 358 റണ്‍ എന്ന വിജയലക്ഷ്യമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് പത്തോവറില്‍ ആറു ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായി. മൂന്നു പേര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. ഇന്ത്യന്‍ പേസര്‍മാര്‍ പിടിമുറുക്കിയതോടെ ലങ്ക പരാജയം സമ്മതിച്ചു. തുടര്‍ച്ചയായി ഏഴാം ജയത്തോടെ ഇന്ത്യ സെമിയിലെത്തിയ ആദ്യ ടീമായി. 14 പോയിന്റുമായി ഇന്ത്യ പട്ടികയില്‍ ഒന്നാമതാണ്. ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍ നേടിയപ്പോള്‍, ശ്രീലങ്ക 19.4 ഓവറില്‍ 55 റണ്‍സുമായി എല്ലാവരും പുറത്തായി.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു. ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ 92 പന്തില്‍ 92 റണ്‍സും വിരാട് കോലി 94 പന്തില്‍ 88 റണ്‍സും നേടി പുറത്തായി.

 

56 പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യര്‍ 82 റണ്‍സെടുത്തു. ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മദുഷംഗ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.

 

മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ രോഹിത് ശര്‍മ ബോള്‍ഡായി.തുടര്‍ന്ന് കോലിയും ഗില്ലും ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. 16 ഓവറിലാണ് (97 പന്തുകള്‍) ഇന്ത്യ 100 പിന്നിട്ടത്. വിരാട് കോലി 50 പന്തുകളിലും ഗില്‍ 55 പന്തുകളിലും അര്‍ധ സെഞ്ചറി തികച്ചു. അവസാന പന്തുകളില്‍ ആഞ്ഞടിച്ച രവീന്ദ്ര ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്തു.

 

ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

 

ശ്രീലങ്ക പ്ലേയിങ് ഇലവന്‍ പതും നിസംഗ, ദിമുത് കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ് (ക്യാപ്റ്റന്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, എഞ്ചലോ മാത്യുസ്, ദുഷന്‍ ഹേമന്ദ, മഹീഷ് തീക്ഷണ, കസുന്‍ രജിത, ദുഷ്മന്ത ചമീര, ദില്‍ഷന്‍ മദുഷംഗ

 

 

 

OTHER SECTIONS