ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ

ലോകകപ്പിൽ 14.2 ഓവറിൽ ഇന്ത്യയ്ക്ക് അമ്പത് തികയ്ക്കാനെ കഴിഞ്ഞൊള്ളു, അതുകൊണ്ട് തന്നെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകളിൽ ഏറ്റവും വേഗത കുറഞ്ഞ ടീമായി ഇന്ത്യ മാറി

author-image
Hiba
New Update
ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ

ഏകദിന ലോകകപ്പിൽ 59-ാം ജയത്തോടെ ഏറ്റവും കൂടുതൽ വിജയം നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ, ഈ പട്ടികയിൽ 73 വിജയങ്ങളോടെ ആദ്യം നിൽക്കുന്നത് ഓസ്‌ട്രേലിയയാണ്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ തോൽവി ഏറ്റുവാങ്ങിയ ചാമ്പ്യന്മാർ എന്ന നിലയിൽ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയ്ക്ക് ഒപ്പമെത്തി. ഇംഗ്ലണ്ട് ആറു കളികളിൽ നാലെണ്ണവും തോറ്റിരുന്നു.

വിരാട് കോഹ്‌ലി (32-ാം ഇന്നിംഗ്‌സ്), ജോ റൂട്ട് (22-ാം ഇന്നിംഗ്‌സ്), ബെൻ സ്‌റ്റോക്‌സ് (14-ാം ഇന്നിംഗ്‌സ്) എന്നിവർ ലോകകപ്പിലെ തങ്ങളുടെ
ആദ്യ ഡക്ക് ഏറ്റുവാങ്ങി. രോഹിത് ശർമ്മയുടെ 66 പന്തിലെ അർദ്ധ സെഞ്ച്വറി, 2019 ഡിസംബറിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഏറ്റവും വേഗത കുറഞ്ഞ അർദ്ധ സെഞ്ച്വറിയാണ്. അതിനുശേഷം അദ്ദേഹം 14 ഫിഫ്റ്റി പ്ലസ് സ്കോറുകൾ അടിച്ചു.

ലോകകപ്പിൽ ഏറ്റവുമധികം 50ൽ കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രോഹിത് ഇപ്പോൾ രണ്ടാം സ്ഥാനത്താണ്, 21 സ്കോറുകളുമായി സച്ചിൻ ടെണ്ടുൽക്കറാണ് മുന്നിൽ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യ ഏഴിൽ ബാറ്റ് ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ ഡക്കായ ബാറ്റ്‌സ്‍മാൻ സച്ചിനായിരുനിന്നു, ഇപ്പോൾ വിരാട് കോഹ്‌ലിയും ഒപ്പത്തിനുണ്ട്.

സച്ചിൻ, കോലി, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവർക്ക് പിന്നിൽ 18000 അന്താരാഷ്ട്ര റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി രോഹിത് ശർമ്മ, കൂടാതെ 2023-ൽ 1000 ഏകദിന റൺസ് തികച്ചു, ശുഭ്മാൻ ഗില്ലിനും പാത്തും നിസ്സാങ്കയ്ക്കും പിന്നിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കളിക്കാരനാണ് ഇദ്ദേഹം.

ലോകകപ്പിൽ 14.2 ഓവറിൽ ഇന്ത്യയ്ക്ക് അമ്പത് തികയ്ക്കാനെ കഴിഞ്ഞൊള്ളു, അതുകൊണ്ട് തന്നെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകളിൽ ഏറ്റവും വേഗത കുറഞ്ഞ ടീമായിമാറി ഇന്ത്യ .

icc world cup india