/kalakaumudi/media/post_banners/77e1c852a3ea347b1b8675065a48bc51aee84a37174070630cd4e1c76023a9d9.jpg)
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് റെക്കോര്‍ഡ് നേട്ടം. ഏകദിനങ്ങളില്‍ ഏറ്റവും വലിയ വിജയ മാര്‍ജിനില്‍ ഇന്ത്യ ലങ്കയെ കീഴ്‌പ്പെടുത്തിയതോടെയാണ് റെക്കോര്‍ഡ് നേട്ടത്തില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ പേര് പതിഞ്ഞത്.
ആശ്വാസ ജയം തേടി ഇറങ്ങിയ ലങ്കയെ 317 റണ്‍സിനായിരുന്നു ഇന്ത്യ തോല്‍പിച്ചത്. ഏകദിനത്തില്‍ 200 റണ്‍സിലധികം മാര്‍ജിനില്‍ വിജയിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി. അയര്‍ലാന്‍ഡിനെതിരെ ന്യൂസിലാന്‍ഡിട്ട റെക്കോര്‍ഡാണ് ഇന്ത്യ പഴങ്കഥയാക്കി മാറ്റിയത്. 290 റണ്‍സിന്റെ ജയം നേടിയ ന്യൂസിലാന്‍ഡിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിരാട് കോഹ് ലിയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 391 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 73 റണ്‍സിന് നിലംപരിശായി. 51 റണ്‍സെടുക്കുന്നതിനിടെ എട്ടു വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. ഓപ്പണര്‍ നുവാനിദു ഫെര്‍ണാണ്ടോയും ക്യാപ്റ്റന്‍ ദാസുന്‍ ഷനകയും വാലറ്റക്കാരനായി ഇറങ്ങിയ കസുന്‍ രജിതയും മാത്രമാണ് രണ്ടക്കം കടന്നത്. പേസര്‍മാരായ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാണ് ചെറുത്തുനില്‍പ്പിന് പോലും കഴിയാതെ ലങ്കയെ എറിഞ്ഞിട്ടത്. ആദ്യ മൂന്ന് വിക്കറ്റുകള്‍ പിഴുതെടുത്ത് മുഹമ്മദ് സിറാജാണ് ലങ്കന്‍ നിരയുടെ പതനത്തിന് വഴിതെളിച്ചത്. സിറാജ് നാലു വിക്കറ്റുകള്‍ നേടി.