/kalakaumudi/media/post_banners/f224b6cfabae30297b6358669183b45d4a0c19061c865ffe140bf7427e446f08.jpg)
ഡെറാഡൂണ്‍: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ ബിസിസിഐ ഡെറാഡൂണില്‍ നിന്ന് മുംബൈയിലേക്ക് മാറ്റാനൊരുങ്ങുന്നു. നിലവില്‍ ഡെറാഡൂണിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പന്ത്.
ബിസിസിഐ പാനല്‍ ഡോക്ടര്‍മാര്‍ താരത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. കൂടാതെ ചികിത്സക്കായി ലണ്ടനിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെ ബോര്‍ഡിന്റെ പരിഗണനയിലുണ്ട്.
ഡിസംബര്‍ 30ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് റൂര്‍ക്കിയിലേക്കുള്ള യാത്രാമധ്യേ ഹൈവേയില്‍ മുഹമ്മദ്പൂര്‍ ജാട്ടില്‍ പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. കാറിന്റെ ചില്ലുകള്‍ തകര്‍ത്തായിരുന്നു പന്തിനെ പുറത്തെത്തിച്ചത്. കാര്‍ ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് ഡിവൈഡറില്‍ ഇടിച്ച് തീപിടിക്കാന്‍ ഇടയാക്കിയതെന്നാണ് പന്ത് പറഞ്ഞത്.