ആശ്വാസ വിജയം! വിന്‍ഡീസിനെ ഇന്ത്യ ഏഴു വിക്കറ്റിന് തകര്‍ത്തു

ഇന്ത്യ-വെസ്റ്റിന്‍ഡീസ് മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

author-image
Web Desk
New Update
ആശ്വാസ വിജയം! വിന്‍ഡീസിനെ ഇന്ത്യ ഏഴു വിക്കറ്റിന് തകര്‍ത്തു

 

പ്രോവിഡന്‍സ്: ഇന്ത്യ-വെസ്റ്റിന്‍ഡീസ് മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

പരമ്പരയില്‍ 21ന് വിന്‍ഡീസ് മുന്നിട്ടുനില്‍ക്കുകയാണ്.

സൂര്യകുമാറിന്റെയും തിലക് വര്‍മയുടെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് തുണയായത്. 44 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ നാല് സിക്‌സും 10 ഫോറുമായി 83 റണ്‍സ് നേടി. തിലക് വര്‍മ 37 പന്തുകളില്‍ ഒരു സിക്‌സും നാല് ഫോറുമടക്കം 49 റണ്‍സോടെ പുറത്താകാതെ നിന്നു.

വിന്‍ഡീസിനായി ഓപ്പണര്‍ ബ്രാണ്ടന്‍ കിങ്ങും (42 പന്തില്‍ 42 റണ്‍സ്) കെയ്ല്‍ മെയേഴ്‌സും( 20 പന്തില്‍ 25) മികച്ച തുടക്കമാണ് നല്‍കിയത്. കെയ്ല്‍ പുറത്തായതോടെ ക്രീസിലെത്തിയ ജോണ്‍സണ്‍ ചാള്‍സി (14 പന്തില്‍ 12) കാര്യമായ സംഭാവന നല്‍കാനായില്ല. ക്യാപ്റ്റന്‍ നിക്കോളാസ് പുരാന്‍( 12 പന്തില്‍ 20), ബ്രാണ്ടന്‍ കിങ് എന്നിവര്‍ അടുത്തടുത്ത പന്തുകളില്‍ ക്രീസ് വിട്ടപ്പോള്‍ വിന്‍ഡീസ് 1064 എന്ന നിലയില്‍ പതറി. പീന്നീട് ക്രീസിലെത്തിയ റോവ്മാന്‍ ആണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റും അക്‌സര്‍, മുകേഷ് കുമാര്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.

 

india cricket West Indies