/kalakaumudi/media/post_banners/9281c8c706b2aadf30197b8ea4e5a34a8a82077f3cf93a0b25bb8a4337ca43db.jpg)
മുംബൈ:ന്യൂസിലാന്‍ഡിനെതിരായ ഏകദിന, ട്വിന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് ശ്രീലങ്കക്കെതിരായ ട്വിന്റി20യില്‍ നിന്ന് പുറത്തായ മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല.
അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ ഫോമില്‍ ബാറ്റ് വീശുന്ന പൃഥ്വി ഷാ ടീമില്‍ ഇടംപിടിച്ചു. ട്വിന്റി20 പരമ്പരയ്ക്കുള്ള ടീമിലാണ് പൃഥ്വി ഇടം നേടിയിരിക്കുന്നത്. ഇടവേളയ്ക്കു ശേഷമാണ് താരം ടീമില്‍ തിരിച്ചെത്തുന്നത്.
ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് ട്വിന്റി20 ക്യാപ്റ്റന്‍. സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റന്‍. തുടര്‍ച്ചയായ രണ്ടാം ട്വിന്റി20 പരമ്പരയിലും മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ്മയ്ക്കും വിരാട് കോഹ് ലിക്കും വിശ്രമം അനുവദിച്ചു. വ്യക്തിപരമായ കാരണങ്ങളുള്ളതിനാല്‍ കെഎല്‍ രാഹുലിനെയും പരമ്പരയിലേക്ക് പരിഗണിച്ചില്ല. കെഎസ് ഭരതാണ് വിക്കറ്റ് കീപ്പര്‍.
ട്വിന്റി20 ടീം: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക് വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ജിതേഷ് വര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാര്‍.
ഏകദിന ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎസ് ഭരത്, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്.