/kalakaumudi/media/post_banners/d68b08893b9984178043a73a283a8480cfd9158b64cea1d27693c158388c3f46.jpg)
ന്യൂഡൽഹി: ടി 20 പരമ്പരയ്ക്കായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം അടുത്തവർഷം ജനുവരിയിൽ ഇന്ത്യയിലെത്തും. ജനുവരി 11,14,17 തിയ്യതികളിലാണ് മത്സരം നടക്കുക.
ആദ്യ മത്സരം മൊഹാലിയിലും അടുത്ത മത്സരങ്ങൾ ഇൻഡോർ, ബെംഗളൂരു എന്നിവിടങ്ങളിലും നടക്കും. ഇതാദ്യമായാണ് ഇന്ത്യ അഫ്‌ഗാനിസ്ഥാനെതിരെ ഒരു ട്വന്റി20 പരമ്പര കളിക്കുന്നത്. പരമ്പരയ്ക്കുള്ള ടീമിനെ ഇരുവരും പ്രഖ്യാപിച്ചിട്ടില്ല.