/kalakaumudi/media/post_banners/d758ff4c9c2c45776e5af195643f16d4a7a09f636299c42647ae226940b96672.jpg)
ഗുവാഹത്തി: ട്വിന്റി20 പരമ്പരയിലെ ആത്മവിശ്വാസവുമായി ലങ്കക്കെതിരെ ആദ്യ ഏകദിനത്തിന് ഇറങ്ങുന്ന ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.
രണ്ടാമത് ബൗള്‍ ചെയ്യുന്നവര്‍ക്ക് ഗുവാഹത്തിയിലെ കനത്ത മഞ്ഞു വീഴ്ച പ്രശ്‌നമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ലങ്ക ഫീല്‍ഡിംഗ് തിരഞ്ഞെടുത്തത്. ലങ്കന്‍ ടീമില്‍ ദില്‍ഷന്‍ മധുശങ്ക ഏകദിന അരങ്ങേറ്റം കുറിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മക്കൊപ്പം ശുഭ്മാന്‍ ഗില്ലാണ് ഓപ്പണറായി എത്തുന്നത്.
അതേസമയം ലങ്കക്കെതിരെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച സൂര്യകുമാര്‍ യാദവ് ആദ്യ ഏകദിനത്തിനുള്ള ടീമിലില്ല. സൂര്യകുമാറിന് പകരം നാലാം നമ്പറില്‍ കഴിഞ്ഞ വര്‍ഷം ഏകദിനങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരാണ് എത്തുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറിലെത്തുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ പേസ് ഓള്‍ റൗണ്ടറായും അക്‌സര്‍ പട്ടേല്‍ സ്പിന്‍ ഓള്‍ റൗണ്ടറായും അന്തിമ ഇലവനിലെത്തി. കുല്‍ദീപ് പകരം യുസ്‌വേന്ദ്ര ചാഹലും മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് എന്നിവരും ടീമില്‍ ഇടം നേടി.
ടീം ഇന്ത്യ: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷാമി, ഉമ്രാന്‍ മാലിക്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍.
ശ്രീലങ്ക: പാതും നിസന്‍ക, കുസല്‍ മെന്‍ഡിസ്(വിക്കറ്റ് കീപ്പര്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ദസുന്‍ ഷനക(ക്യാപ്റ്റന്‍), വണിന്ദു ഹസരംഗ, ചാമിക കരുണരത്നെ, ദുനിത് വെല്ലലഗെ, കസുന്‍ രജിത, ദില്‍ഷന്‍ മധുശങ്ക.