ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്, രോഹിതിനും ജഡേജയ്ക്കും സെഞ്ച്വറി, സര്‍ഫറാസ് തിളങ്ങി

രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രോഹിത് ശര്‍മയ്ക്കും രവീന്ദ്ര ജഡേജയ്ക്കും സെഞ്ച്വറി. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജയും (212 പന്തില്‍ 110), കുല്‍ദീപ് യാദവുമാണ് (10 പന്തില്‍ ഒന്ന്) ക്രീസില്‍.

author-image
Web Desk
New Update
ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്, രോഹിതിനും ജഡേജയ്ക്കും സെഞ്ച്വറി, സര്‍ഫറാസ് തിളങ്ങി

രാജ്‌കോട്ട്: രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രോഹിത് ശര്‍മയ്ക്കും രവീന്ദ്ര ജഡേജയ്ക്കും സെഞ്ച്വറി. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജയും (212 പന്തില്‍ 110), കുല്‍ദീപ് യാദവുമാണ് (10 പന്തില്‍ ഒന്ന്) ക്രീസില്‍.

സര്‍ഫറാസ് ഖാന്‍ അര്‍ധ സെഞ്ചറി നേടി പുറത്തായി. 66 പന്തുകളില്‍ 62 റണ്‍സെടുത്ത സര്‍ഫറാസ് റണ്‍ഔട്ടാകുകയായിരുന്നു. ഇന്ത്യയ്ക്ക് 8.5 ഓവറില്‍ 33 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (10 പന്തില്‍ 10), ശുഭ്മന്‍ ഗില്‍ (പൂജ്യം), രജത് പട്ടീദാര്‍ (15 പന്തില്‍ അഞ്ച്) എന്നിവര്‍ പെട്ടെന്നു പുറത്തായി.

ഇന്ത്യ പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, രജത് പട്ടീദാര്‍, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍: സാക് ക്രൗലി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ്, റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

india cricket england rajkot test cricket