110 റണ്‍സിനിടെ നാലു വിക്കറ്റ് വീണു! ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച, മൂന്നു പേരെ വീഴ്ത്തി അശ്വിന്‍

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍, ഇംഗ്ലണ്ടിന് 110 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും ജോണി ബെയര്‍സ്റ്റോയും (24) ആണ് ക്രീസില്‍. ബെന്‍ ഡക്കറ്റ് (15), ഒലീ പോപ്പ് (പൂജ്യം), ജോ റൂട്ട് (11), സാക് ക്രോലി (58) എന്നിവരാണ് മടങ്ങിയത്.

author-image
Web Desk
New Update
110 റണ്‍സിനിടെ നാലു വിക്കറ്റ് വീണു! ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച, മൂന്നു പേരെ വീഴ്ത്തി അശ്വിന്‍

റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍, ഇംഗ്ലണ്ടിന് 110 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും ജോണി ബെയര്‍സ്റ്റോയും (24) ആണ് ക്രീസില്‍. ബെന്‍ ഡക്കറ്റ് (15), ഒലീ പോപ്പ് (പൂജ്യം), ജോ റൂട്ട് (11), സാക് ക്രോലി (58) എന്നിവരാണ് മടങ്ങിയത്. രവിചന്ദ്രന്‍ അശ്വിനാണ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 12 ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന്‍ മൂന്ന് വിക്കറ്റ് നേടിയത്.

നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 307 റണ്‍സില്‍ അവസാനിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലിന്റെ 149 പന്തില്‍ 90 അര്‍ധ സെഞ്ചുറിയാണ് മൂന്നാംദിനം ഇന്ത്യയെ 300 കടത്തിയത്. ഇതോടെ ഇംഗ്ലണ്ട് സ്‌കോറിന് 46 റണ്‍സില്‍ ഇന്ത്യ പിറകിലായി. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ നേരത്തേ 353 റണ്‍സെടുത്തിരുന്നു.

28 റണ്‍സെടുത്ത കുല്‍ദീപ് യാദവിനെയാണ് ഞായറാഴ്ച ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ജെയിംസ് ആന്‍ഡേഴ്സനാണ് കുല്‍ദീപിന്റെ വിക്കറ്റ് നേടിയത്. പിന്നാലെ ആകാശ് ദീപിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി ഷുഐബ് ബഷീര്‍ അഞ്ചാംവിക്കറ്റ് നേട്ടം സ്വന്തമാക്കി. അവസാനമായി ധ്രുവ് ജുറേലിനെ ടോം ഹാര്‍ട്ട്ലിയും മടക്കി. നാല് സിക്സും ആറ് ഫോറും ചേര്‍ന്നതായിരുന്നു ജുറേലിന്റെ ഇന്നിങ്സ്.

ജോ റൂട്ടിന്റെ തകര്‍പ്പന്‍ സെഞ്ചുറി ബലത്തില്‍ (122*) ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 353 റണ്‍സ് കണ്ടെത്തിയിരുന്നു.

 

india cricket england