കപ്പിനും ചുണ്ടിനും ഇടയില്‍ ഗില്ലിന് സെഞ്ച്വറി നഷ്ടം; ഇന്ത്യ വമ്പന്‍ ലീഡിലേക്ക്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ നാലാം ദിനം ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

author-image
Web Desk
New Update
കപ്പിനും ചുണ്ടിനും ഇടയില്‍ ഗില്ലിന് സെഞ്ച്വറി നഷ്ടം; ഇന്ത്യ വമ്പന്‍ ലീഡിലേക്ക്

 

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ നാലാം ദിനം ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ലീഡ് നിലവില്‍ 440ല്‍ എത്തി. സെഞ്ച്വറി കപ്പിനും ചുണ്ടിനും ഇടയില്‍ ശുഭ്മാന്‍ ഗില്ലിന് നഷ്ടമായി. 91 റണ്‍സുമായി ശുഭ്മാന്‍ ഗില്‍ റണ്‍ഔട്ടായി.

27 റണ്‍സെടുത്ത കുല്‍ദീപ് യാദവിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. ഉച്ചഭഷണത്തിന് പിരിയുമ്പോള്‍ യശസ്വി ജയ്‌സ്വാളും സര്‍ഫ്രാസ് ഖാനുമാണ് ക്രീസില്‍. കഴിഞ്ഞ ദിവസം റിട്ടയര്‍ ഹര്‍ട്ടായ ജയ്‌സ്വാള്‍ ഗില്‍ പുറത്തായപ്പോള്‍ ക്രീസിലെത്തി.

 

england india rajkot test cricket cricket