ജഡേജ, കുല്‍ദീപ് ഔട്ട്! രണ്ടാം ദിനത്തില്‍ രണ്ടു വിക്കറ്റ് വീണു, തിരിച്ചടി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടം. സെഞ്ചറി നേടിയ രവീന്ദ്ര ജഡേജ (112), കുല്‍ദീപ് യാദവ് (4) എന്നിവരാണ് പുറത്തായത്

author-image
Web Desk
New Update
ജഡേജ, കുല്‍ദീപ് ഔട്ട്! രണ്ടാം ദിനത്തില്‍ രണ്ടു വിക്കറ്റ് വീണു, തിരിച്ചടി

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടം. സെഞ്ചറി നേടിയ രവീന്ദ്ര ജഡേജ (112), കുല്‍ദീപ് യാദവ് (4) എന്നിവരാണ് പുറത്തായത്. ജഡേജയെ ജോ റൂട്ടാണ് പുറത്താക്കിയത്. കുല്‍ദീപിനെ പുറത്താക്കിയത് ജയിംസ് ആന്‍ഡേഴ്‌സനും.

91 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ധ്രുവ് ജുറല്‍ (0), രവിചന്ദ്രന്‍ അശ്വിന്‍ (0) എന്നിവരാണ് ക്രീസില്‍.

രണ്ടാം ദിനം വെറും ആറു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് രണ്ടു ബാറ്റര്‍മാരെയും നഷ്ടമായത്. നേരത്തേ, ക്യാപ്റ്റന്‍ രോഹിത്തിന്റെയും (131) ജഡേജയുടെയും (112) മികച്ച കൂട്ടുകെട്ടിന്റെ മികവില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.

england cricket test india cricket