/kalakaumudi/media/post_banners/d010178a1b2b85758cf6aade83599570f18390b4f0ae06dfe63be9dc22fb3560.jpg)
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ദിനം ഇന്ത്യ മികച്ച നിലയില്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 246 റണ്‍സിന് മറുപടി നല്‍കാന്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.
ഒന്നാം ദിനം 23 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 70 പന്തില്‍ 76 റണ്‍സെടുത്ത് യശസ്വി ജയ്സ്വാളും 14 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 246 റണ്‍സില്‍ അവസാനിച്ചു. 64.3 ഓവറിലാണ് ഇംഗ്ലണ്ടിന്റെ മടക്കം. 70 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.