/kalakaumudi/media/post_banners/ef9f5e06e02d7baf5e4f2f59f0943557a33debf4ae9694234f572f95e9558541.jpg)
ഇംഗ്ലണ്ടിനെതരായ ലോകകപ്പ് സന്നാഹ മത്സരം മഴ കൊണ്ടുപോയതിന് പിറകെ ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരത്തിനും മഴ വില്ലനായെത്തി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ട ഇന്ത്യ-നെതര്‍ലന്‍ഡ്സ് രണ്ടാം സന്നാഹ മത്സരം മഴമൂലം ടോസ് പോലും സാധ്യമാവാതെ വൈകുകയാണ്. തിരുവനന്തപുരം ജില്ലയില്‍ തിങ്കളാഴ്ച്ച രാത്രി മുതല്‍ തുടരുന്ന മഴ ചൊവ്വാഴ്ച്ചയോടെ കനക്കുകയായിരുന്നു. ഇതോടെ മത്സരം നടക്കാനുള്ള സാധ്യതയും മങ്ങി.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മികച്ച ഡ്രെയിനേജ് സംവിധാനമുണ്ടെങ്കിലും ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നാല്‍ മത്സരം നടത്തുക ബുദ്ധിമുട്ടാണ്.ഞായറാഴ്ച തലസ്ഥാനത്തെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിങ്കളാഴ്ച തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു.