ബൗളര്‍മാര്‍ ആഞ്ഞടിക്കുന്നു; കീവീസിന് കൂട്ട ബാറ്റിംഗ് തകര്‍ച്ച; 11 ഓവറില്‍ 5ന് 15 റണ്‍സ്

By Shyma Mohan.21 01 2023

imran-azhar

 


റായ്പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്റിന് കൂട്ട ബാറ്റിംഗ് തകര്‍ച്ച. 11 ഓവറില്‍ കീവിസിന് നേടാനായത് കേവലം 15 റണ്‍സ്. നഷ്ടമായത് 5 മുന്‍നിര ബാറ്റ്‌സ്മാന്‍മാരെയും.

 


ഫിന്‍ അലന്‍, ദെവോന്‍ കോണ്‍വെ, ഹെന്‍ റി, ഡാരില്‍ മിച്ചല്‍, ക്യാപ്റ്റന്‍ ടോം ലാഥം എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ആടിയുലയുകയാണ് കീവീസ് നിര. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 13 ഓവറില്‍ 5ന് 28 റണ്‍സ് എന്ന നിലയിലാണ് കീവീസ്.

 

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവെക്കും വിധമായിരുന്നു ഇന്ത്യന്‍ പേസര്‍മാരുടെ ബൗളിംഗ് പ്രകടനം. കീവീസ് സ്‌കോര്‍ 1ല്‍ നില്‍ക്കേ മുഹമ്മദ് ഷമിയാണ് ആദ്യ പ്രഹരം ഏല്‍പ്പിച്ചത്. ഓപ്പണര്‍ ഫിന്‍ അലനെ പൂജ്യത്തിന് പുറത്താക്കിയായിരുന്നു തുടക്കം. എട്ട് റണ്‍സില്‍ നില്‍ക്കേ രണ്ട് റണ്ണെടുത്ത് നില്‍ക്കുകയായിരുന്നു ഹെന്‍ റിയെ മുഹമ്മദ് സിറാജ് ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഷമി അടുത്ത പ്രഹരം ഏല്‍പ്പിച്ചു. ഒരു റണ്‍സെടുത്തു നില്‍ക്കുകയായിരുന്നു മിച്ചലിനെ ഷമി സ്വന്തം ബൗളിംഗില്‍ പിടിച്ചു പുറത്താക്കി. സ്‌കോര്‍ 15ല്‍ നില്‍ക്കേ രണ്ട് വിക്കറ്റുകളാണ് കീവിസിന് നഷ്ടമായത്. ദെവോനെ പാണ്ഡ്യയും ടോം ലാഥമിനെ ശര്‍ദുല്‍ താക്കൂറും പിടിച്ചുപുറത്താക്കി. എട്ടു റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സും നാലു റണ്‍സുമായി ബ്രേസ്‌വെല്ലുമാണ് ക്രീസില്‍.

 

OTHER SECTIONS