ന്യൂസിലന്റിനെതിരെ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ ജയം തേടി ഇന്ത്യയും ന്യൂസിലന്‍ഡും. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവും പേസര്‍ മുഹമ്മദ് ഷമിയും ഇടംപിടിച്ചു.

author-image
Hiba
New Update
ന്യൂസിലന്റിനെതിരെ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു

ധരംശാല: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ ജയം തേടി ഇന്ത്യയും ന്യൂസിലന്‍ഡും. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവും പേസര്‍ മുഹമ്മദ് ഷമിയും ഇടംപിടിച്ചു.

പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും ഫോമിലല്ലാത്ത ഷര്‍ദ്ദുല്‍ താക്കൂറിനും പകരമാണ് ഇരുവരും ടീമിലെത്തിയത്. പാണ്ഡ്യയുടെ അഭാവം സൂര്യയിലൂടെയും ഷമിയിലൂടെയും നികത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. അതേസമയം മൂന്ന് പേസര്‍മാരും രണ്ട് സ്‌പിന്നര്‍മാരുമുള്ള സമാന ഇലവനുമായാണ് കിവീസ് ഇറങ്ങുന്നത്.

ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ന്യൂസിലന്‍ഡ് ഇലവന്‍: ദേവോണ്‍ കോണ്‍വെ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്‌മാന്‍, മിച്ചല്‍ സാന്‍റ്‌നര്‍, മാറ്റ് ഹെന്‍‌റി, ലോക്കീ ഫെര്‍ഗ്യൂസന്‍, ട്രെന്‍ഡ് ബോള്‍ട്ട്.

 
icc world cup india vs newzealand