/kalakaumudi/media/post_banners/b2ba56a100c36bab7bf2bf36bf0aadd57a948041c0f083287c802ba16d6da64c.jpg)
കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ടോസ് നഷ്ടമായി. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇരുടീമിലും മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്.
ലങ്കന്‍ ടീമില്‍ രണ്ടു മാറ്റങ്ങളും ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റവുമായാണ് കളത്തിലിറങ്ങുന്നത്. നുവായിന്‍ഡു ഫെര്‍ണാണ്ടോയും ലഹിരു കുമാരയുമാണ് പകരം ലങ്കയുടെ ആദ്യ ഇലവനിലെത്തിയത്. തോളിനേറ്റ പരിക്കാണ് നിസങ്കയെ ഒഴിവാക്കാന്‍ കാരണം.
ആദ്യ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. ഓപ്പണര്‍ സ്ഥാനത്ത് ഇഷാന്‍ കിഷനും മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനും ഇന്നും അവസരമില്ല. ശുഭ്മാന്‍ ഗില്‍ തന്നെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി എത്തുക.