/kalakaumudi/media/post_banners/e953c2af93256a5d341a4aa7275d8a20edfa730205ee1b557b988de2dcad7b06.jpg)
ഇന്‍ഡോര്‍: ഇന്ത്യയ്‌ക്കെതിരെ 172 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി അഫ്ഗാനിസ്ഥാന്‍. 57 റണ്‍സ് എടുത്ത മുഹമ്മദ് നയീബ് ആണ് അഫ്ഗാനെ മികച്ച സ്‌കോറിലെത്തിച്ചത്.
നജീബുല്ല നബി 23, മുജീബുര്‍ റഹ്‌മാന്‍ 21, കരിം ജനത് 20 റണ്‍സ് വീതം നേടി. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയിയും അക്‌സര്‍ പട്ടേലും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ശിവം ദുബെ ഒരു വിക്കറ്റും വീഴ്ത്തി.
10 വിക്കറ്റ് നഷ്ടത്തിലാണ് 20 ഓവറില്‍ അഫ്ഗാന്‍ 172 റണ്‍സ് എടുത്തത്. രണ്ടാം ട്വന്റി20യില്‍ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.