ഇന്‍ഡോര്‍: ശുഭ്മന്‍ ഗില്ലിന്റെയും ശ്രേയസ് അയ്യരുടേയും സെഞ്ച്വറിയുടെ മികവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടി. ഓസ്‌ട്രേലിയയ്ക്ക് 400 റണ്‍സ് വിജയലക്ഷ്യം.
ശ്രേയസ് അയ്യര്‍ 90 പന്തില്‍ നിന്ന് 105 റണ്‍സ് സ്വന്തമാക്കി. ശുഭ്മന്‍ ഗില്‍ 97 പന്തില്‍ നിന്ന് 104 റണ്‍സ് നേടി. ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെയും ( 38 പന്തില്‍ 52), സൂര്യകുമാര്‍ യാദവിന്റേയും (37 പന്തില്‍ 72) അര്‍ധ സെഞ്ചറികളും ചേര്‍ന്ന് ഇന്ത്യ കൂറ്റന്‍ സ്‌കോറാണ് സ്വന്തമാക്കിയത്.
അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവും തകര്‍ത്തടിച്ചു. 37 പന്തുകളില്‍ നിന്ന് ആറ് സിക്‌സറുകള്‍ അടക്കം 72 റണ്‍സാണു താരം നേടിയത്.
രവീന്ദ്ര ജഡേജ (ഒന്‍പതു പന്തില്‍ 13) പുറത്താകാതെ നിന്നു. കാമറൂണ്‍ ഗ്രീന്‍ ഓസ്‌ട്രേലിയയ്ക്കായി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. 10 ഓവറുകളില്‍നിന്ന് 103 റണ്‍സാണ് ഗ്രീന്‍ വഴങ്ങിയത്.