ഇന്ത്യയെ വെള്ളംകുടിപ്പിച്ച് ഓസ്‌ട്രേലിയ; മൂന്നാം ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ച

By Web Desk.01 03 2023

imran-azhar

 


ഇന്‍ഡോര്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്‍ഡോറില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 25 ഓവറില്‍ ഏഴിന് 83 എന്ന നിലയിലാണ്. വിരാട് കോലി (15), കെ എസ് ഭരത് (4), ശുഭ്മാന്‍ ഗില്‍ (21), രോഹിത് ശര്‍മ (12), ചേതേശ്വര്‍ പൂജാര (1), രവീന്ദ്ര ജഡേജ (4), ശ്രേയസ് അയ്യര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

 

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിന്റെ പേരില്‍ പഴി കേള്‍ക്കുന്ന കെ എല്‍ രാഹുല്‍ ടീമില്‍ നിന്ന് പുറത്തായി. ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കി. ഉമേഷ് യാദവാണ് പകരക്കാരന്‍.

 

ഓസ്ട്രേലിയയും രണ്ട് മാറ്റം വരുത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമിലെത്തി. മാറ്റ് റെന്‍ഷ്വെക്ക് പകരം കാമറൂണ്‍ ഗ്രീനും ടീമിലിടം കണ്ടെത്തി. പരിക്ക് കാരണം സ്റ്റാര്‍ക്കിനും ഗ്രീനിനും ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്ടമായിരുന്നു. ഉസ്മാന്‍ ഖവാജയ്ക്കൊപ്പം ട്രാവിസ് ഹെഡ് ഓപ്പണ്‍ ചെയ്യും. കമ്മിന്‍സിന് പകരം സ്റ്റീവന്‍ സ്മിത്താണ് ഓസീസിനെ നയിക്കുന്നത്.