/kalakaumudi/media/post_banners/d0e19560a77f4a5579998843655b98bc1fbc7a7ace22532b127e747201b5c3a5.jpg)
ചെന്നൈ: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 270 റണ്‍സ് വിജയലക്ഷ്യം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് നല്ല തുടക്കമിട്ടെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയിലൂടെയും കുല്‍ദീപ് യാദവിലുടെയും പിടിച്ചുകെട്ടിയ ഇന്ത്യ സന്ദര്‍ശകരെ 49 ഓവറില്‍ 269 റണ്‍സിന് പുറത്താക്കി.
മത്സരത്തില്‍ 47 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഹാര്‍ദ്ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.