ഓസീസിനെ ഇന്ത്യ എറിഞ്ഞിട്ടു, 189 റണ്‍സ് വിജയലക്ഷ്യം

ഓസ്ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 189 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിനെ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് തകര്‍ത്തത്.

author-image
Web Desk
New Update
ഓസീസിനെ ഇന്ത്യ എറിഞ്ഞിട്ടു, 189 റണ്‍സ് വിജയലക്ഷ്യം

 

മുംബൈ: ഓസ്ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 189 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിനെ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് തകര്‍ത്തത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടി. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി.

65 പന്തില്‍ 81 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷൊഴികെ മറ്റാരും തിളങ്ങിയില്ല. ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡാണ് (5) ആദ്യം പുറത്തായത്. ഹെഡിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. പിന്നാലെ മാര്‍ഷ്- സ്റ്റീവ് സ്മിത്ത് (22) സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു.

ഓസീസ് ക്യാപ്റ്റനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. തുടര്‍ന്നെത്തിയ മര്‍നസ് ലബുഷെയ്നൊപ്പം 52 റണ്‍സ് കൂട്ടിചേര്‍ക്കന്‍ മാര്‍ഷിനായി.

എന്നാല്‍ ജഡേജ മാര്‍ഷിനെ മടക്കി. ഇതോടെ മൂന്നിന് 129 എന്ന നിലയിലായി ഓസീസ്. പിന്നാലെ ഓസീസിന്റെ തകര്‍ച്ചയും ആരംഭിച്ചു. 15 റണ്‍സെടുത്ത ലബുഷെയ്നെ കുല്‍ദീപ് യാദവ് പുറത്താക്കി.

ജോഷ് ഇന്‍ഗ്ലിസ് (26), കാമറൂണ്‍ ഗ്രീന്‍ (12), മാര്‍കസ് സ്റ്റോയിനിസ് (8) എന്നിവരെയാണ് ഷമി മടക്കിയത്. ഗ്ലെന്‍ മാക്സ്വെല്ലിനെ (8) ജഡേജ പുറത്താക്കി. സീന്‍ അബോട്ട് (0), ആഡം സാംപ (0) എന്നിവരെ സിറാജ് മടക്കി. മിച്ചല്‍ സ്റ്റാര്‍ക്ക് (4) പുറത്താവാതെ നിന്നു.

 

india cricket australia