റായ്പൂര്‍: നാലാം ടി20യില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഗുവാഹത്തിയില്‍ നടന്ന മൂന്നാം മത്സരം ഓസീസ് സ്വന്തമാക്കിയിരുന്നു.
ഇന്ത്യന്‍ സ്‌ക്വാഡില്‍ ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, മുകേഷ് കുമാര്‍ എന്നിവര്‍ തിരിച്ചെത്തി. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ കളിക്കും. ഇഷാന്‍ കിഷന്‍ ജിതേഷിന് വേണ്ടി വഴിമാറി. പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, തിലക് വര്‍മ എന്നിവര്‍ക്കും സ്ഥാനം നഷ്ടമായി.
ഓസീസ് അഞ്ച് മാറ്റം വരുത്തിയിട്ടുണ്ട്. മാര്‍കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഇന്‍ഗ്ലിസ്, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, നതാന്‍ എല്ലിസ് എന്നിവര്‍ ടീമിലില്ല.
ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ജിതേഷ് ശര്‍മ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ദീപക് ചാഹര്‍, ആവേഷ് ഖാന്‍, മുകേഷ് കുമാര്‍.
ഓസ്ട്രേലിയ: ജോഷ് ഫിലിപെ, ട്രാവിസ് ഹെഡ്, ബെന്‍ മക്ഡെര്‍മോട്ട്, ആരോണ്‍ ഹാര്‍ഡി, ടിം ഡേവിഡ്, മാത്യു ഷോര്‍ട്ട്, മാത്യൂ വെയ്ഡ്, ബെന്‍ ഡ്വാര്‍ഷിസ്, ക്രിസ് ഗ്രീന്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ.