തിരിച്ചടിച്ച് ഇന്ത്യ; ഓസ്‌ട്രേലിയയെ ജഡേജയും അശ്വിനും എറിഞ്ഞിട്ടു

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജയുടെ ഏഴു വിക്കറ്റ് പ്രകടനത്തില്‍ ഓസീസ് 113 ന് പുറത്തായി. ഇന്ത്യയ്ക്കു ജയിക്കാന്‍ 115 റണ്‍സ് വിജയലക്ഷ്യം.

author-image
Web Desk
New Update
തിരിച്ചടിച്ച് ഇന്ത്യ; ഓസ്‌ട്രേലിയയെ ജഡേജയും അശ്വിനും എറിഞ്ഞിട്ടു

ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജയുടെ ഏഴു വിക്കറ്റ് പ്രകടനത്തില്‍ ഓസീസ് 113 ന് പുറത്തായി. ഇന്ത്യയ്ക്കു ജയിക്കാന്‍ 115 റണ്‍സ് വിജയലക്ഷ്യം.

12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയ ഇന്ത്യയ്ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു.

രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ പത്തു വിക്കറ്റും രവീന്ദ്ര ജഡേജയും ആര്‍. അശ്വിനും വീതിച്ചെടുത്തു. ജഡേജ ഏഴും അശ്വിന്‍ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി.

നിലയുറപ്പിച്ചു കളിച്ച മാര്‍നസ് ലബുഷെയ്‌നെ (50 പന്തില്‍ 35) ബോള്‍ഡാക്കി ജഡേജയും മൂന്നാം ദിനം വിക്കറ്റു വീഴ്ത്തി തുടങ്ങി. ലബുഷെയ്‌നൊപ്പം മാറ്റ് റെന്‍ഷോ (രണ്ട്), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (പൂജ്യം), പാറ്റ് കമ്മിന്‍സ് (പൂജ്യം) എന്നിവരും ഓസീസ് സ്‌കോര്‍ 95ല്‍ നില്‍ക്കെ പുറത്തായി.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് ക്യാരിയെ ബോള്‍ഡാക്കി ജഡേജ വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയര്‍ത്തി. 113ന് നേഥന്‍ ലയണിനെയും മാത്യു കുനേമനെയും വീഴ്ത്തിയതോടെയാണ് ജഡേജയുടെ വിക്കറ്റുകളുടെ എണ്ണം ഏഴായത്.

cricket australia india sports