By Web Desk.22 03 2023
ചെന്നൈ: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയും ജയിച്ചതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം.
രണ്ടാം ഏകദിനം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ മൂന്നാം ഏകദിനത്തിനിറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായ സൂര്യകുമാര്‍ യാദവിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷന്‍ അന്തിമ ഇലവനിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും സൂര്യകുമാര്‍ സ്ഥാനം നിലനിര്‍ത്തി.
പേസര്‍മാരില്‍ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും തുടര്‍ന്നപ്പോള്‍ അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും സ്പിന്നര്‍മാരായി ടീമില്‍ സ്ഥാനം നിലനിര്‍ത്തി.