പൊരുതിയിട്ടും... ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ശനിയാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഓസീസിനോട് മൂന്ന് റണ്‍സിന് ഇന്ത്യ തോറ്റു.

author-image
Web Desk
New Update
പൊരുതിയിട്ടും... ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

 

മുംബൈ: ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ശനിയാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഓസീസിനോട് മൂന്ന് റണ്‍സിന് ഇന്ത്യ തോറ്റു. ആദ്യ മത്സരം ജയിച്ച ഓസീസ് ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലെത്തി. ശേഷിക്കുന്ന ഒരു മത്സരം ജനുവരി രണ്ടിന് നടക്കും.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തു. സെഞ്ചുറിക്ക് നാലു റണ്‍സ് ബാക്കി നില്‍ക്കെ പുറത്തായ റിച്ചാ ഘോഷാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 117 പന്തുകള്‍ നേരിട്ട റിച്ച 13 ബൗണ്ടറികളടക്കം 96 റണ്‍സെടുത്തു. വിജയപ്രതീക്ഷ ഉയര്‍ത്തിയ ശേഷമായിരുന്നു ഇന്ത്യയുടെ തകര്‍ച്ച.

ഓസ്ട്രേലിയക്കായി അന്നബെല്‍ സതെര്‍ലാന്‍ഡ് മൂന്നും ജോര്‍ജിയ വേരം രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തേ അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഫീബി ലിച്ച്ഫീല്‍ഡിന്റെയും എല്ലിസെ പെറിയുടെയും ഇന്നിങ്‌സുകളുടെ ബലത്തില്‍ ഓസീസ് വനിതകള്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തിരുന്നു.

india cricket australia