ജഡേജ വീഴ്ത്തി! ഇംഗ്ലണ്ട് 353 ന് പുറത്ത്, ജോ റൂട്ട് 122*

ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 353 ന് പുറത്ത്. രണ്ടാം ദിനം 7 വിക്കറ്റിന് 302 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് തുടങ്ങിയത്. വൈകാതെ ഇംഗ്ലണ്ടിന്റെ ശേഷിച്ച മൂന്ന് വിക്കറ്റുകളും സ്പിന്നര്‍ രവീന്ദ്ര ജഡേജ വീഴ്ത്തി. ഇന്നിങ്‌സില്‍ 4 വിക്കറ്റാണ് ജഡേജ സ്വന്തമാക്കിയത്.

author-image
Web Desk
New Update
ജഡേജ വീഴ്ത്തി! ഇംഗ്ലണ്ട് 353 ന് പുറത്ത്, ജോ റൂട്ട് 122*

റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 353 ന് പുറത്ത്. രണ്ടാം ദിനം 7 വിക്കറ്റിന് 302 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് തുടങ്ങിയത്. വൈകാതെ ഇംഗ്ലണ്ടിന്റെ ശേഷിച്ച മൂന്ന് വിക്കറ്റുകളും സ്പിന്നര്‍ രവീന്ദ്ര ജഡേജ വീഴ്ത്തി. ഇന്നിങ്‌സില്‍ 4 വിക്കറ്റാണ് ജഡേജ സ്വന്തമാക്കിയത്.

രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിനായി ഒലി റോബിന്‍സന്‍ (58) അര്‍ധ സെഞ്ചറി നേടി. വാലറ്റത്ത് ഷോയിബ് ബഷീറും ജയിംസ് ആന്‍ഡേഴ്‌സനും റണ്ണൊന്നുമെടുക്കാതെ പുറത്തായി. സെഞ്ച്വറി നേടിയ ജോ റൂട്ട് (122*) പുറത്താകാതെ നിന്നു.

ഒന്നാം ദിനത്തില്‍ കനത്ത ബാറ്റിംഗ് തകര്‍ച്ചയാണ് ഇംഗ്ലണ്ട് നേരിട്ടത്. ഇംഗ്ലണ്ടിനെ ജോ റൂട്ട് ആണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കരിയറിലെ 31-ാം ടെസ്റ്റ് സെഞ്ചറിയും ഇന്ത്യയ്‌ക്കെതിരായ പത്താം സെഞ്ച്വറിയും താരം നേടി.

അരങ്ങേറ്റ മത്സരത്തില്‍ 3 വിക്കറ്റുമായി ഇന്ത്യയുടെ ആകാശ് ദീപ് തിലങ്ങി. ആദ്യ സെഷനില്‍ 112 റണ്‍സ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടമായി. തുടര്‍ന്നാണ് ജോ റൂട്ട് ഇംഗ്ലണ്ടിന്റെ രക്ഷകനായത്.

 

india cricket england