/kalakaumudi/media/post_banners/7897a3345bbb967a77dd6593b3fc7952c7f7005343fabe08099cff70db109914.jpg)
വിശാഖപട്ടണം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് നാലാം ദിനം 67-1 എന്ന സ്‌കോറില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് നാലു വിക്കറ്റ് നഷ്ടം. 61 റണ്‍സുമായി സാക്ക് ക്രോളിയും ഒമ്പത് റണ്‍സോടെ ജോണി ബെയര്‍സ്റ്റോയുമാണ് ക്രീസില്‍.
ആറ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 234 റണ്‍സ് കൂടി വേണം. റെഹാന്‍ അഹമ്മദിന്റെയും തകര്‍പ്പന്‍ തുടക്കമിട്ട ഒലി പോപ്പിന്റെയും ജോ റൂട്ടിന്റെയും വിക്കറ്റുകളാണ് നാലാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി അശ്വിന്‍ മൂന്നും അക്‌സര്‍ ഒരു വിക്കറ്റുമെടുത്തു.