/kalakaumudi/media/post_banners/4ba13eb5f922c63ad7d514a5f4d1f4fdcd3e9c5188458913755f6ae6ddb051e4.jpg)
പല്ലെക്കലെ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്‌ക്കെതിരെ ബാറ്റു ചെയ്യുന്ന നേപ്പാളിന്റെ 6 വിക്കറ്റ് നഷ്ടമായി. 35 ഓവര്‍ പിന്നിടുമ്പോള്‍ 6ന് 158 എന്ന നിലയിലാണ് നേപ്പാള്‍.
8 ഓവറില്‍ 32 റണ്‍സ് വഴങ്ങി രവീന്ദ്ര ജഡേജ 3 വിക്കറ്റ് എടുത്തു. മുഹമ്മദ് സിറാജ് 2 വിക്കറ്റും ഷാര്‍ദുല്‍ ഠാക്കൂര്‍ ഒരു വിക്കറ്റും നേടി.
നേരത്തെ ടോസ് നേടിയ ഇന്ത്യ നേപ്പാളിനെ ബാറ്റിങ്ങിന് അയച്ചു. കുഷാല്‍ ഭുര്‍തലും ആസിഫ് ഷെയ്ഖും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 65 രണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
38 റണ്‍സെടുത്ത ഭുര്‍തലിനെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലെത്തിച്ച് ഷാര്‍ദുല്‍ ഠാക്കൂറാണ് കൂട്ടുകെട്ട് തകര്‍ത്തത്.
അര്‍ധ സെഞ്ചറി നേടിയ ആസിഫ് ഷെയ്ഖ് (58) സിറാജിന്റെ പന്തില്‍ കോലിക്ക് ക്യാച്ച് നല്‍കി മടങ്ങി. ഭിം ഷര്‍കി (7), രോഹിത് പൗദേല്‍ (5), കുഷാല്‍ മല്ല (2) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി.
ഗുല്‍സന്‍ ഝാ 35 പന്തില്‍ 23 റണ്‍സുമായി മടങ്ങി. ദിപേന്ദ്ര സിങ് അയ്രി, സോംപാല്‍ കാമി എന്നിവരാണ് നിലവില്‍ ക്രീസിലുള്ളത്.