/kalakaumudi/media/post_banners/9c1482ce2d397c2d0baf06cd714b692a1aaa8d1af8016793482b4a543c4c6fda.jpg)
കൊളംബൊ: ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ ഇന്ത്യക്ക് 231 റണ്‍സ് വിജയലക്ഷ്യം. പല്ലെക്കെലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ, നേപ്പാളിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
ആസിഫ് ഷെയ്ഖ് (58), സോംപാല്‍ കാമി (48) എന്നിവരാണ് നേപ്പാളിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 48.2 ഓവറില്‍ നേപ്പാള്‍ എല്ലാവരും പുറത്തായി.
ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് മൂന്ന് വിക്കറ്റ് വീതമുണ്ട്. അട്ടിമറി നടന്നാല്‍ നേപ്പാളിന് സൂപ്പര്‍ ഫോറില്‍ കടക്കാം. അവസാന ഫോറിലെത്താന്‍ ഇന്ത്യക്കും ജയിക്കണം.
ബുംറയ്ക്ക് ആണ്‍കുഞ്ഞ്; സന്തോഷം പങ്കുവച്ച് താരം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്കും ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശനും ആണ്‍കുഞ്ഞ് പിറന്നു. തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് ബുംറ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. അംഗദ് ജസ്പ്രീത് ബുംറ എന്നാണ് കുഞ്ഞിന്റെ പേര്.
ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനായി ശ്രീലങ്കയിലായിരുന്ന ബുംറ ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. നേപ്പാളിനെതിരേ ഇന്ന് നടക്കുന്ന മത്സരത്തില്‍ താരം കളിക്കില്ല.
സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി ബുംറ തിരിച്ചെത്തും. പരിക്ക് മൂലം ദീര്‍ഘനാള്‍ ടീമിന് പുറത്തായിരുന്ന ബുംറ അയര്‍ലന്‍ഡ് പര്യടനത്തിലാണ് ടീമിലേക്ക് മടങ്ങിയെത്തിയത്.